തൊഴിലാളി സദസ്സ്‌



 കോഴിക്കോട്‌ ജില്ലാ സെക്യൂരിറ്റി ആൻഡ്‌ ലേബർ കോൺട്രാക്ട്‌ വർക്കേഴ്സ്‌ യൂണിയൻ (സിഐടിയു) ‘വർഗീയതക്കെതിരെ വർഗ ഐക്യവും സമരവും’ വിഷയത്തിൽ തൊഴിലാളി സദസ്സ്‌ സംഘടിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജയപ്രകാശ് പ്രഭാഷണം നടത്തി. സിഐടിയു ഏരിയാ പ്രസിഡന്റ്‌ ഇ വിനോദ് കുമാർ അധ്യക്ഷനായി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ജി ലാൽ, ഹെൻസിലി, ഷീജ, ഭാസ്‌കരൻ, ടി ശിവശങ്കരൻ എന്നിവർ സംസാരിച്ചു. മുക്കം വർഗീയതക്കെതിരെ ഐക്യവും സമരവും എന്ന മുദ്രാവാക്യമുയർത്തി ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) മുക്കത്ത് തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്‌തു. എ കെ കരീം അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ജോണി ഇടശ്ശേരി, പ്രസിഡന്റ്‌ കെ ടി ബിനു, അനീഷ്, എൻ ബിജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News