കെ റെയിൽ നടപ്പാക്കണം

പ്രവാസിസംഘം ജില്ലാ സമ്മേളനം കല്ലാച്ചിയിൽ കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനംചെയ്യുന്നു


നാദാപുരം  സംസ്ഥാനത്തിന്റെ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച കെ റെയിൽ എത്രയും വേഗം നടപ്പാക്കണമെന്നും വിമാനത്താവളങ്ങളെയും പദ്ധതിയുമായി ബന്ധിപ്പിക്കണമെന്നും കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  പ്രവാസികൾക്കും വിദേശ  വിനോദസഞ്ചാരികൾക്കും പദ്ധതി ഗുണകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ എം പരീത് നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ സമ്മേളനം ഉദ്ഘാടനംചെയ്തു. എം സുരേന്ദ്രൻ, വി പി മൊയ്‌തീൻ കോയ, വിമല നാരായണൻ, പേരോത്ത് പ്രകാശൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.  ജില്ലാ സെക്രട്ടറി സി വി ഇഖ്ബാൽ പ്രവർത്തന റിപ്പോർട്ടും പി പി സൈതാലിക്കുട്ടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി കെ അബ്ദുള്ള, ജോ. സെക്രട്ടറി എൻ പി അബു, മഞ്ഞക്കുളം നാരായണൻ, എം ജവഹർ, വി പി കുഞ്ഞികൃഷ്ണൻ, സി എച്ച് മോഹനൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി പി ചാത്തു സ്വാഗതവും എരോത്ത് ഫൈസൽ നന്ദിയും പറഞ്ഞു. സമ്മേളന സുവനീർ ബാദുഷ കടലുണ്ടി അഹമ്മദ് കുട്ടിക്ക് കൈമാറി പ്രകാശിപ്പിച്ചു.  സമാപന സമ്മേളനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനംചെയ്തു. സജീവ് കുമാർ അധ്യക്ഷനായി.   ഭാരവാഹികൾ: കെ സജീവ് കുമാർ (പ്രസിഡന്റ്‌), കെ കെ ശങ്കരൻ, പേരോത്ത് പ്രകാശൻ, പി ഷാഫിജ (വൈസ് പ്രസിഡന്റുമാർ), സി വി ഇഖ്ബാൽ (സെക്രട്ടറി), ടി വി ഷിജിത്ത്, കെ എം ഷംസീർ, സലീം മണാട്ട് (ജോ. സെക്രട്ടറിമാർ), എം സുരേന്ദ്രൻ (ട്രഷറർ) Read on deshabhimani.com

Related News