സ്‌കൂൾ വാഹനങ്ങൾക്ക്‌ സുരക്ഷയുടെ പാതയൊരുക്കാൻ



കോഴിക്കോട്‌  സ്‌കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. സ്‌കൂളുകൾ വിദ്യാർഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി സ്‌കൂൾ ബസ്സുകളുടെ പരിശോധനയും ശക്തമാണ്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും   വിദ്യാർഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമേ സ്‌കൂൾ വാഹനങ്ങൾ  ഉപയോഗിക്കാവൂ. സ്‌കൂൾ വാഹനങ്ങൾ ശ്രദ്ധിക്കേണ്ടവ ●  വാഹനങ്ങളുടെ മുമ്പിലും പിറകിലും എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ് (EIB) എന്ന് പ്രദർശിപ്പിക്കണം. സ്‌കൂളിന്റെ പേരും ഫോൺനമ്പറും എഴുതണം. ● സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ  ‘ON SCHOOL DUTY'  എന്ന ബോർഡുണ്ടാകണം. ● സ്കൂൾ മേഖലയിൽ  പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമാണ്‌ വേഗം. ●  ഡ്രൈവർക്ക് കുറഞ്ഞത് പത്തുവർഷത്തെയെങ്കിലും പരിചയം വേണം. ഹെവി വാഹനങ്ങൾ ഓടിക്കുന്നവർക്ക് അഞ്ചുവർഷത്തെ പരിചയം   ● സ്കൂൾ വാഹനങ്ങൾ(EIB) ഓടിക്കുന്നവർ വൈറ്റ് കളർ ഷർട്ടും കറുപ്പ് കളർ പാന്റും   കൂടാതെ ഐഡന്റിറ്റി കാർഡും ധരിച്ചിരിക്കണം. ●   ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത്   ●  50 കിലോമീറ്ററിൽ വേഗം നിജപ്പെടുത്തിയിട്ടുള്ള സ്പീഡ് ഗവർണറുകൾ ഘടിപ്പിക്കണം.   ●ജിപിഎസ്‌ സംവിധാനം വേണം.  "Suraksha Mithra’ സോഫ്റ്റ്‌വെയറുമായി  ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.  ●. സീറ്റിങ്‌ കപ്പാസിറ്റി അനുസരിച്ചുമാത്രമേ കുട്ടികളെ യാത്രചെയ്യാൻ അനുവദിക്കാവൂ.   ●ഓരോ ട്രിപ്പിലും യാത്രചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, അഡ്രസ്, ബോർഡിങ്‌ പോയിന്റ്‌,  രക്ഷിതാവിന്റെ പേര്, ഫോൺ നമ്പർ എന്നിവ  പ്രദർശിപ്പിക്കണം.   ●ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും  യാത്ര സംബന്ധിച്ച്‌  രജിസ്റ്റർ സൂക്ഷിക്കേണ്ടതും മോട്ടോർ വാഹന വകുപ്പ് /പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം.  ●ഡോറുകൾക്ക്‌ ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും ഉണ്ടായിരിക്കണം.   ● ഫസ്റ്റ് എയ്ഡ് ബോക്സ് വേണം.    ●. കൂളിങ്‌ ഫിലിം / കർട്ടൻ എന്നിവയുടെ ഉപയോഗം ഒഴിവാക്കണം.  ● വാഹനത്തിന്റെ പുറകിൽ  ചൈൽഡ് ലൈൻ (1098), പൊലീസ് (100), ആംബുലൻസ് (102), ഫയർഫോഴ്സ് (101), മോട്ടോർ വാഹനവകുപ്പ്  ഓഫീസ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവരുടെ ഫോൺ നമ്പർ വേണം.   Read on deshabhimani.com

Related News