ബിഎസ്എൻഎൽ ജീവനക്കാർ പ്രതിഷേധിച്ചു



കോഴിക്കോട്   പതിനഞ്ചുവർഷമായി ശമ്പളപരിഷ്കരണം നടത്താത്ത മാനേജ്മെന്റ്‌ നിലപാടിൽ പ്രതിഷേധിച്ച് ബിഎസ്എൻഎൽ ജീവനക്കാർ ഓഫീസുകൾക്കും ടെലഫോൺ എക്സ്ചേഞ്ചുകൾക്കും മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. ഓഫീസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദിയായ എയുഎബിയാണ് ദേശീയ തലത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയത്. കോഴിക്കോട് ജനറൽ മാനേജരുടെ ഓഫീസിനു മുന്നിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ഭാഗ്യലക്ഷ്മി ഉദ്ഘാടനംചെയ്തു. എഐജിടിഒഎ ജില്ലാ സെക്രട്ടറി സമൽ പ്രസാദ് അധ്യക്ഷനായി. സംഘടനാ നേതാക്കളായ കെ വി ജയരാജൻ, എം എ ഗഫൂർ, ഇ രാജു എന്നിവർ സംസാരിച്ചു. കൽപ്പറ്റയിൽ ജോസ് സൈമൺ, ഉലഹന്നാൻ, ഷിജു പോൾ എന്നവരും വടകരയിൽ  കെ എം പ്രേമൻ, സജിത്കുമാർ, പി വി കെ രജീഷ്, സജു മോഹൻ എന്നിവരും സംസാരിച്ചു. ജില്ലാ കൺവീനർ കെ ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. പി പി സന്തോഷ് കുമാർ, വി ദിനേശൻ, കെ ശ്രീനാഥ്, കെ എസ്‌ സുധീർ, കെ രേഖ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News