‘പടവുകളി’ൽ 
അവർ തനിച്ചല്ല



കോഴിക്കോട്‌ വനിതാശിശു വികസന വകുപ്പിന്റെ  ‘പടവുകൾ’ തുണയാക്കി  പഠനസ്വപ്‌നങ്ങളിലേക്ക്‌ ചേക്കേറിയത്‌ 80 പേർ. കൈപിടിച്ച്‌ നടത്തേണ്ടിയിരുന്നവർ ഇല്ലാതായപ്പോഴും കരുത്തോടെ മുന്നേറാൻ ചിറകുനൽകുകയായിരുന്നു പടവുകൾ.  വിധവകളുടെ മക്കൾക്ക്‌ പഠനസഹായം നൽകുന്ന പദ്ധതിയായ പടവിലൂടെ എംബിബിഎസ്‌, എൻജിനിയറിങ്‌, എംബിഎ, ബിഎഡ്‌ തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളിൽ  പ്രവേശനം നേടിയവർ ലക്ഷ്യത്തിലെത്തുകയാണ്‌. ഇരുപതോളം പേർ കോഴ്‌സ്‌ പൂർത്തിയാക്കി ജോലിയിൽ കയറി. പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവയാണ്‌  ‘പടവുകൾ' നൽകുന്നത്‌.  വനിതാ ശിശുവികസന വകുപ്പ്‌ 2019 മുതൽ 74 ലക്ഷം രൂപ ഇതിനായി നൽകി. നാല്‌ വർഷംമുമ്പ്‌ തുടങ്ങിയ പദ്ധതിയിൽ ഈ വർഷം 45 പേരാണ്‌ അപേക്ഷിച്ചത്‌. ഇവർക്ക്‌ 46 ലക്ഷം രൂപ നൽകും. ആദ്യ വർഷങ്ങളിൽ പത്തിൽ ചുവടെയായിരുന്നു അപേക്ഷകർ. 2019–-20ൽ 1.30 ലക്ഷം, 20–-21ൽ 2.20 ലക്ഷം, 21–-22ൽ 25 ലക്ഷം എന്നിങ്ങനെ സഹായധനം അനുവദിച്ചു. സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവർക്കാണ്‌ അർഹത. വാര്‍ഷികവരുമാനം  മൂന്നുലക്ഷം രൂപയില്‍ കവിയരുത്‌. കുടുംബത്തിലെ രണ്ടുപേര്‍ക്ക് ധനസഹായം കിട്ടും. അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ വനിതാ–-ശിശു വികസന വകുപ്പ്‌ ഓഫീസിൽ ലഭിക്കും.   Read on deshabhimani.com

Related News