റൂറൽ ടൂറിസം പദ്ധതി ഉദ്ഘാടനം ഇന്ന്



ബാലുശേരി വയലടയിലെത്തുന്ന വിനോദസഞ്ചാരികൾക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി. 3.04 കോടി രൂപയാണ് ഒന്നാംഘട്ട വികസനത്തിനായി സർക്കാർ അനുവദിച്ചത്. പവിലിയന്‍, പ്രധാന കവാടം, സൂചനാ ബോര്‍ഡുകള്‍, ലാൻഡ്‌ സ്‌കേപ്പിങ്‌, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട്, കോഫിഷോപ്പ്, സോളാർ ലൈറ്റ്, ശുചിമുറി, ഫെസിലിറ്റേഷന്‍ സെന്റര്‍, വ്യൂ പോയിന്റ് തുടങ്ങിയവയാണ് പദ്ധതിയിലെ പ്രധാന പ്രവർത്തനങ്ങൾ. സ്വകാര്യ വ്യക്തികളിൽനിന്ന്‌ വിട്ടുകിട്ടിയ സ്ഥലത്താണ് വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പാക്കിയത്. വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ഡിടിപിസി മുഖേന നടപ്പാക്കുന്ന  പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എൻജിനിയറിങ്‌ കമ്പനി -ലിമിറ്റഡ് (കെഇഎൽ) ആണ്. പദ്ധതിയുടെ ഉദ്ഘാടനം ഞായർ രാവിലെ ഒമ്പതിന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. Read on deshabhimani.com

Related News