കായണ്ണയിൽ മാലിന്യശേഖരണം ഇനി ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ



പേരാമ്പ്ര കായണ്ണ പഞ്ചായത്തിൽ മാലിന്യശേഖരണവും സംസ്‌കരണവും ഇനി മുതൽ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിൽ. പഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട് ​ഗാർബേജിങ് മോണിറ്ററിങ്‌ സിസ്റ്റത്തിന്റെ എൻറോൾമെന്റ് ക്യുആര്‍ കോഡ് പതിപ്പിക്കൽ പൂര്‍ത്തിയായി. ഹരിതകര്‍മ സേനയെ ഉപയോഗിച്ചാണ് വീടുകളിലും സ്ഥാപനങ്ങളിലും എൻറോൾമെന്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.  25 ഹരിത കര്‍മസേന അംഗങ്ങളാണ് കായണ്ണയില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് എൻറോൾമെന്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. വീടുകളും സ്ഥാപനങ്ങളുമടക്കം നാലായിരത്തിലധികം എൻറോൾമെന്റുകളാണ് നടത്തിയത്. ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ 12 ദിവസംകൊണ്ടാണ് ഈ പ്രവർത്തനം പൂര്‍ത്തീകരിച്ചത്. Read on deshabhimani.com

Related News