വിരൽത്തുമ്പിൽ അറിയാം 
പൊലീസിന്റെ സേവനങ്ങൾ



  കോഴിക്കോട്‌ സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ നമ്മൾ എന്ത്‌ ചെയ്യണം, നമുക്ക് ആവശ്യമായ പൊലീസ് സർവീസുകൾ എങ്ങനെ ലഭ്യമാകും... ഈ അറിവുകളെല്ലാം ഇനി വിരൽത്തുമ്പിൽ ലഭിക്കും. ഇതിനായുള്ള കേരള പൊലീസ്‌ അസിസ്‌റ്റന്റ്‌ ചാറ്റ്‌ ബോട്ട്‌ സേവനമായ ‘ടോക്ക്‌ ടു കേരള പൊലീസ്‌’ ലോഞ്ച്‌ ചെയ്‌തു.        പൊതു സ്വകാര്യ പങ്കാളിത്തത്തോടുകൂടി പ്രവർത്തിക്കുന്ന കേരള പൊലീസിന്റെ നൂതന സംരംഭമായ സൈബർഡോമിന്റെ ആഭിമുഖ്യത്തിലാണ്‌ ഒരുക്കിയത്‌. ഗൂഗിൾ അസിസ്റ്റന്റ് പ്ലാറ്റ്ഫോമിൽ പൊലീസിന്റെ സേവനങ്ങൾ  പൊതുജനങ്ങൾക്ക് അറിയാൻ കഴിയും.   ജില്ലാ പൊലീസ്‌ ട്രെയിനിങ്‌ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്‌തു. നോർത്ത് സോൺ ഐജി അശോക് യാദവ്,  ജില്ലാ പൊലീസ്‌ മേധാവി എ വി ജോർജ്‌, ഡിസിപി സ്വപ്നിൽ എം മഹാജൻ എന്നിവർ പങ്കെടുത്തു.     അസിസ്റ്റന്റ്‌ നോഡൽ ഓഫീസർ സൈബർഡോം എസ്‌ നിയാസ്‌, എസ്‌ നിഖിൽ, ഒ സുജിത്‌, ടി അശ്വിൻ, കെ അഭിലാഷ്, പി ശിവകുമാർ, കെ എസ്‌ ശ്രിഖിൽ, സൈബർഡോം വളന്റിയർമാരായ  ഷബീഹ് ബിൻ ഷക്കീർ,  ശ്രീലാൽ എന്നിവരടങ്ങിയ സൈബർഡോം ടീമാണ് കേരള പൊലീസ് അസിസ്റ്റന്റ് ചാറ്റ്ബോട്ട് സേവനത്തിന്‌ പിന്നിൽ പ്രവർത്തിക്കുന്നത്‌. Read on deshabhimani.com

Related News