റോഡ് വികസനം തടയരുത്: സിപിഐ എം



പേരാമ്പ്ര ദ്രുതഗതിയിൽ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന പേരാമ്പ്ര ചേനോളി നൊച്ചാട് - തറമ്മലങ്ങാടി റോഡിന്റെ പ്രവൃത്തി തടയാനുള്ള നീക്കത്തിൽനിന്ന് യുഡിഎഫ് പിന്തിരിയണമെന്ന് സിപിഐ എം നൊച്ചാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.  ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഗതാഗത സൗകര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടി പി രാമകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പ് 10 കോടി രൂപ റോഡ് നവീകരണത്തിന് അനുവദിച്ചത്.  റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാൻ സർവകക്ഷി യോഗമാണ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഭൂമി വിട്ടുനൽകാൻ സ്വമേധയാ ഭൂ ഉടമകൾ രംഗത്തുവന്നപ്പോൾ യുഡിഎഫ് നേതാക്കൾ ഇടപെട്ട് അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ്.  യുഡിഎഫിന്റെ വികസന വിരുദ്ധ നിലപാട് അവസാനിപ്പിച്ച് റോഡിന്റെ വികസന പ്രവൃത്തി പൂർത്തീകരിക്കാൻ രംഗത്തിറങ്ങുകയാണ് വേണ്ടത്. റോഡ് വികസനം തടയാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News