ആർഎംപിയിൽനിന്ന്‌ വീണ്ടും രാജി



ഒഞ്ചിയം   ഏറാമലയിൽ ആർഎംപിയിൽനിന്ന്‌ നാലു കുടുംബങ്ങൾ കൂടി സിപിഐ എമ്മിനൊപ്പം. കോൺഗ്രസ് പ്രവർത്തകയുടെ കുടുംബവും രാജിവച്ചു. ആർഎംപിയുടെ കപട രാഷ്‌ട്രീയത്തിലും സാമ്പത്തിക അരാജകത്വത്തിലും പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. രാജിവച്ചവരെ സിപിഐ എം ഏറാമല ലോക്കൽ കുടുംബ സംഗമത്തിൽ ജില്ലാ കമ്മിറ്റിയംഗം കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ചെങ്കൊടി നൽകി സ്വീകരിച്ചു. വി കെ അനീഷ്, രജിഷ, പറമ്പത്ത് അച്ചുതൻ, എടക്കുടി മനോജൻ എന്നിവരാണ്‌ ആർഎംപി വിട്ടവർ. തെറ്റത്ത് ഷീജയാണ്‌ കോൺഗ്രസിൽനിന്ന്‌ രാജിവച്ചത്‌. ലോക്കൽ സെക്രട്ടറി ടി കെ രാജൻ അധ്യക്ഷനായി. കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, അഡ്വ. ഇ കെ നാരായണൻ, പി രാജൻ, എം കെ രാഘവൻ, ചിണ്ടൻ, വി കെ അനീഷ് എന്നിവർ സംസാരിച്ചു. കെ ഇ ശ്രീധരൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News