പണിമുടക്കിന്റെ മറവിൽ 
ഓട്ടോകൾക്കെതിരെ അക്രമം

പണിമുടക്ക് അനുകൂലികൾ ഓട്ടോയുടെ മുകളിലെ ഷീറ്റ് ബ്ലേഡ് വച്ച് കീറുന്നു


കോഴിക്കോട്  നഗരത്തിൽ കഴിഞ്ഞദിവസം സർവീസ് നടത്തിയ ഓട്ടോകൾക്കുനേരെ പണിമുടക്ക്‌ അനുകൂലികൾ വ്യാപകമായി അക്രമം നടത്തി. നാല്പതോളം ഓട്ടോകളുടെ ഷീറ്റ് ബ്ലെയ്‌ഡ്‌ വച്ച് വലിച്ചുകീറി, ഗ്ലാസുകൾ തകർത്തു. ടയറുകൾ കുത്തിക്കീറി ഡ്രൈവർമാരെ മർദിച്ചു.  ചില സംഘടനകൾ പ്രഖ്യാപിച്ച തൊഴിലാളി വിരുദ്ധ പണിമുടക്കിൽ സിഐടിയു പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓട്ടോതൊഴിലാളികൾ തിങ്കളാഴ്‌ച നഗരത്തിൽ സർവീസ് നടത്തി. പണിമുടക്ക് തൊഴിലാളികൾ തള്ളിക്കളഞ്ഞതിന്റെ പരിഭ്രാന്തിയിൽ സർവീസ് നടത്തിയ ഓട്ടോകൾക്കെതിരെ വ്യാപകമായ അക്രമമാണ്‌ അഴിച്ചുവിട്ടത്‌. അക്രമത്തിൽ ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമത്തിനിരയായ വാഹനങ്ങൾ തൊഴിലാളികൾ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News