ലഹരി വിമുക്ത കേരളത്തിനായി അണിചേരുക

കെജിഎൻഎ ജില്ലാ സമ്മേളനം കാനത്തിൽ ജമീല എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു


സ്വന്തം ലേഖകൻ കൊയിലാണ്ടി കേരളത്തിലെ ക്യാമ്പസുകളിലുൾപ്പെടെ വലിയ വിപത്ത് സൃഷ്ടിക്കുന്ന ലഹരി ഉപഭോഗത്തിനെതിരെ സമൂഹം അണിചേരണമെന്ന് കെജിഎൻഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി ഇ എം എസ് ടൗൺഹാളിൽ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി പി സ്മിത അധ്യക്ഷയായി.  കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി സി ഷജീഷ് കുമാർ, കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം പി പ്രജിത്ത്, കെജിഎസ്എൻഎ മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി കെ വി ശ്യാംകൃഷ്ണ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം വൈസ് ചെയർമാർ സി അശ്വനി ദേവ് സ്വാഗതവും ജില്ലാ ട്രഷറർ പി റെജിന നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി അജിതകുമാരി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി ഷൈനി ആന്റണി സംസാരിച്ചു. ജില്ലാ സെക്രട്ടറി എ ബിന്ദു സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി  പ്രമീള നന്ദിയും പറഞ്ഞു.  ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച ഉജ്വല പ്രകടനത്തിനുശേഷം പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്തു നടന്ന പൊതുസമ്മേളനം ലിന്റോ ജോസഫ് എംഎൽഎ ഉദ്‌ഘാടനംചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ഉഷാദേവി, സി അശ്വിനി ദേവ് എന്നിവർ സംസാരിച്ചു. വി പി സ്മിത അധ്യക്ഷയായി. എ ബിന്ദു സ്വാഗതവും എൻ വി  അനൂപ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി പി സ്മിത (പ്രസിഡന്റ്‌), എ ടി മഹിജ, കെ റീജ (വൈസ് പ്രസിഡന്റുമാർ), എ ബിന്ദു (സെക്രട്ടറി), ഒ കെ രാജേഷ്‌, പി എസ്‌ രതീഷ്‌ (ജോ.സെക്രട്ടറിമാർ), പി റെജിന (ട്രഷറർ).   Read on deshabhimani.com

Related News