സ്‌കൂളുകൾ ഒരുങ്ങി

അധ്യയന വർഷാരംഭത്തിന്‌ മുന്നോടിയായി പാറോപ്പടി ചോലപ്പുറത്ത് എയുപി സ്കൂളിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു


കോഴിക്കോട്‌ കളിയുപകരണങ്ങളും പുത്തൻ ബെഞ്ചും കസേരകളുമായി കുട്ടികളെ വരവേൽക്കാൻ സ്‌കൂളുകൾ ഒരുങ്ങി. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയും ക്ലാസ്‌ മുറികളും അങ്കണവും കമനീയമാക്കിയുമാണ്‌ സ്‌കൂളുകൾ പുതിയ അധ്യയന വർഷത്തെ വരവേൽക്കുക. വേനലവധിയുടെ തുടക്കത്തിൽ തന്നെ പലയിടത്തും അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. പെയിന്റടിച്ചും ചിത്രം വരച്ചും ഭൂരിഭാഗം ക്ലാസ്‌മുറികളും ശിശുസൗഹൃദമായി. അറ്റകുറ്റപ്പണി പൂർത്തിയാക്കി സ്‌കൂളുകൾ 31നകം ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ വാങ്ങണം.  ശുചീകരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്‌. സ്‌കൂളിലേക്കുള്ള വഴി മുതൽ ക്യാമ്പസ്‌ മുഴുവൻ വൃത്തിയാക്കി പരിസര സുരക്ഷിതത്വം ഉറപ്പാക്കുന്നു. സ്‌കൂൾ കിണറുകളിലെ വെള്ളം, ശുചിമുറി, അടുക്കള എന്നിവയുടെ പരിശോധനകളും കഴിയാറായി. ഭക്ഷണം പാകം ചെയ്യുന്നവരുടെ ആരോഗ്യ പരിശോധന സാക്ഷ്യപത്രം, ഡ്രൈവർമാരുടെ ശാരീരിക കായികക്ഷമതാ സാക്ഷ്യപത്രം, വാഹനങ്ങളുടെ സാങ്കേതികക്ഷമത എന്നിവയെല്ലാം ഉറപ്പാക്കും. Read on deshabhimani.com

Related News