കളറാണ്‌ വിപണി

മിഠായി തെരുവിൽ നിന്ന് സ്കൂൾ ഉപകരണങ്ങൾ വാങ്ങി മടങ്ങുന്ന കുടുംബം


കോഴിക്കോട്‌ സ്‌പൈഡർമാനും അവൻജേഴ്‌സും മുതൽ അടിമുടി ഹോളിവുഡ്‌ മയം. കൂട്ടത്തിൽ കാർട്ടൂണിലെ പ്രിയ കഥാപത്രങ്ങളും. പുതിയ ബാഗും കുടയും നോട്ട്‌ബുക്കുകളുമായി അധ്യയനവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്‌ കൊച്ചുമിടുക്കർ. വേനലവധി കഴിഞ്ഞ്‌ ക്ലാസ്‌ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സജീവമാണ്‌ സ്‌കൂൾ വിപണി.  മെയ്‌ രണ്ടാം വാരത്തോടെ ഉണർന്ന സ്‌കൂൾ വിപണിയിൽ ഇപ്പോൾ കച്ചവടം തകൃതിയാണ്‌. ബാഗ്‌, കുട, നോട്ട്‌ബുക്ക്‌, ഇൻസ്ട്രുമെന്റ് ബോക്സ്‌, ഷൂ, ലഞ്ച്‌ ബോക്‌സ്‌  എന്നിവയ്‌ക്ക്‌ മികച്ച വിൽപ്പനയാണ്‌. ഇഷ്‌ട കഥാപാത്രങ്ങളുടെ ചിത്രമുള്ള കുടകൾക്കും ബാഗുകൾക്കുമാണ്‌ ആവശ്യക്കാരേറെയും.  ചൈനീസ്‌ കുടകളും വിപണിയിലുണ്ട്‌.  
    മഴ കനക്കുന്നതോടെ റെയിൻ കോട്ടിനും ആവശ്യക്കാർ കൂടും.  എൽകെജി മുതൽ നാലാം ക്ലാസ്‌വരെയുള്ളവരുടെ ഉൽപ്പന്നങ്ങളാണ്‌ കൂടുതലായി വിറ്റഴിയുന്നതെന്നും വരുംദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്നാണ്‌ പ്രതീക്ഷയെന്നും മൊഫ്യൂസിൽ സ്‌റ്റാൻഡിലെ വ്യാപാരി എം ഫിറോസ്‌ പറഞ്ഞു.   സജീവം സഹകരണ വിപണി സ്‌കൂൾ വിപണിയിൽ കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നത്‌ തടയാൻ  കൺസ്യൂമർഫെഡും സഹകരണ സംഘങ്ങളും ജില്ലയിൽ 51 സ്‌കൂൾ വിപണി തുറന്നു. 
     ത്രിവേണി നോട്ട്‌ബുക്കുകൾക്കും മികച്ച വിൽപ്പനയുണ്ട്‌. ജൂൺ 25 വരെ ത്രിവേണി സ്‌റ്റുഡന്റ്‌സ്‌ മാർക്കറ്റുകൾ പ്രവർത്തിക്കും. Read on deshabhimani.com

Related News