കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ്‌ തുടങ്ങി

സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട്‌ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രാസ്വാദന 
ശിൽപ്പശാല സംവിധായകൻ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.


കോഴിക്കോട്‌  സംസ്ഥാന ചലച്ചിത്ര അക്കാദമി  സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ  കുട്ടികളുടെ ചലച്ചിത്ര ആസ്വാദന ക്യാമ്പ്‌ തുടങ്ങി. വെള്ളിമാടുകുന്ന്‌ ജെൻഡർ പാർക്കിൽ  അക്കാദമി ചെയർമാൻ രഞ്ജിത് ഉദ്ഘാടനം ചെയ്‌തു. വിദ്യാർഥികളിൽ നിന്ന് നല്ല സിനിമാ പ്രവർത്തകരെ കണ്ടെത്താനുള്ള പദ്ധതികൾ ചലച്ചിത്ര അക്കാദമി നടപ്പാക്കുന്നതായി രഞ്ജിത്ത് പറഞ്ഞു. ശിശുക്ഷേമ സമിതിയുടെയും ജെൻഡർ പാർക്കിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ കാസർകോട്‌ മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ കുട്ടികളാണ്‌ പങ്കെടുക്കുന്നത്‌.   സബ് കലക്ടർ ചെൽസ സിനി അധ്യക്ഷയായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദർശക്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. അബ്ദുൽ നാസർ, സംവിധായകൻ ശങ്കർ രാമകൃഷ്ണൻ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ എന്നിവർ സംസാരിച്ചു.   ‘ചലച്ചിത്രാസ്വാദനത്തിന് ഒരു ആമുഖം' എന്ന വിഷയത്തിൽ പി പ്രേമചന്ദ്രൻ ക്ലാസെടുത്തു. നടിയും ടെലിവിഷൻ അവതാരകയുമായ ഗായത്രി വർഷയാണ് ക്യാമ്പ് ഡയറക്ടർ. നടി അനുമോൾ, സംവിധായകൻ അഷ്‌റഫ് ഹംസ, തിരക്കഥാകൃത്ത് വിനോയ് തോമസ്, ഗായിക രശ്മി സതീഷ്, സംവിധായകൻ മനോജ് കാന, നടൻ മനോജ് കെ യു തുടങ്ങിയവർ ക്യാമ്പിൽ അതിഥികളായെത്തും. Read on deshabhimani.com

Related News