ഫസ്റ്റ് ഡിവിഷൻ ലീഗ്: 
സാമൂതിരി 
എച്ച്‌എസ്‌എസ്‌ 
ചാമ്പ്യൻമാർ



കോഴിക്കോട്  സാമൂതിരി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ഫസ്റ്റ് ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി. എച്ച്എംസിഎ ക്ലബ്‌ രണ്ടാം സ്ഥാനം കരസ്ഥമാക്കി.  സെക്കന്റ് ഡിവിഷനിൽ ലൂന ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ് ചാമ്പ്യൻമാരും ബിഎസ്എൻഎൽ ഫുട്ബോൾ ടീം രണ്ടാം സ്ഥാനക്കാരുമായി. വിജയികൾക്ക്   കെഡിഎഫ്എ ട്രഷറർ അബ്ദുൾ അസീസ് ആരിഫ് സമ്മാനം വിതരണം ചെയ്തു. കല്ലായി ഗണപത് സ്കൂൾ ഗ്രൗണ്ടിൽ നടന്ന  ജില്ലാ സി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ യൂത്ത്സ് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബ്രൗൺ ഷൂട്ടേഴ്സിനെ പരാജയപ്പെടുത്തി. ഇ ഡിവിഷനിൽ  മെർച്ചന്റ്സ് ക്ലബ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മലബാർ ക്രിസ്ത്യൻ കോളേജിനെ തോൽപ്പിച്ചു. Read on deshabhimani.com

Related News