ലഹരിവിരുദ്ധ സന്ദേശ സൈക്കിൾ റാലി



പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്ത്, പൊലീസ്, എക്സൈസ് സഹകരണത്തോടെ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ലഹരിവിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി ഉദ്ഘാടനംചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം അരവിന്ദാക്ഷൻ അധ്യക്ഷനായി. എക്സൈസ് ഇൻസ്പെക്ടർ എൻ പി സുധീപ്കുമാർ, സ്കൂൾ മാനേജർ കെ വി കുഞ്ഞിക്കണ്ണൻ, പിടിഎ പ്രസിഡന്റ്‌ സി എച്ച് സനൂപ്, പ്രിൻസിപ്പൽ ആർ ബി കവിത, കമ്യൂണിറ്റി പൊലീസ് ഓഫീസർ കെ പി മുരളി കൃഷ്ണദാസ്, വിമുക്തി കോ ഓർഡിനേറ്റർ പി പി ജയരാജ്, ഷിജി ബാബു എന്നിവർ സംസരിച്ചു. അസിസ്റ്റന്റ്‌ എക്സൈസ് ഇൻസ്പെക്ടർ മോഹൻദാസ് ലഹരിവിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വംനൽകി. പ്രധാനാധ്യാപകൻ വി അനിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിധീഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News