ഹാജി ടി കെ കെയുടെ ജീവചരിത്രഗ്രന്ഥം പ്രകാശിപ്പിച്ചു



പേരാമ്പ്ര സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ കമ്യൂണിസ്റ്റുമായിരുന്ന ഹാജി ടി കെ കെയുടെ ജീവചരിത്ര ഗ്രന്ഥം പാലേരിയിൽ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ ഇ ഇസ്മയിൽ പ്രകാശിപ്പിച്ചു. ഹാജി ടി കെ കെയുടെ മകൾ മറിയം കുഞ്ഞബ്ദുള്ള പുസ്തകം ഏറ്റുവാങ്ങി. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ അധ്യക്ഷനായി. മുൻ എംഎൽഎ എ കെ പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി.  മറിയം അബ്ദുള്ളയെ സിപിഐ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി സത്യൻ മൊകേരി ആദരിച്ചു. ഗ്രന്ഥരചയിതാവ് ഡോ. ശശികുമാർ പുറമേരിക്കുള്ള ഉപഹാരം എം സി നാരായണൻ നമ്പ്യാർ ഏറ്റുവാങ്ങി. സ്‌കൂള്‍ ലൈബ്രറിക്കള്‍ക്കുള്ള പുസ്തകം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഏറ്റുവാങ്ങി. മറിയം കുഞ്ഞബ്ദുള്ള, പി എം സുരേഷ് ബാബു, യൂസഫ് കോറോത്ത്, കെ കെ രജീഷ്, കെ വി അശോകൻ, റസാഖ് പാലേരി, കെ ജി രാമനാരായണൻ, സി എച്ച് ഹമീദ്, എം സി നാരായണൻ നമ്പ്യാർ എന്നിവർ  സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഒ ടി രാജൻ സ്വാഗതവും കെ പി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.  പാലേരിയിൽ പ്രവർത്തിക്കുന്ന ഹാജി ടി കെ കെ സ്മാരക ഗ്രന്ഥാലയം പേരാമ്പ്ര എം കുമാരൻ മാസ്റ്റർ പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് ജീവചരിത്രം പ്രസിദ്ധീകരിച്ചത്. Read on deshabhimani.com

Related News