തലയാട്‑ -മലപുറം മലയോര ഹൈവേ 
റീച്ച് പ്രവൃത്തി ആരംഭിക്കുന്നു



മുക്കം മലയോര ഹൈവേയുടെ തിരുവമ്പാടി മണ്ഡലത്തിലെ രണ്ടാമത്തെ റീച്ച് കൂടി പ്രവൃത്തി ആരംഭിക്കുന്നു. തലയാട് -–- മലപുറം റീച്ചിന്റെ പ്രവൃത്തിയാണ് തുടങ്ങുന്നത്. 48 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റിക്കാണ് നിർമാണ ചുമതലയെന്ന് ലിന്റോ ജോസഫ് എംഎൽഎ അറി യിച്ചു. തിരുവമ്പാടി മണ്ഡലത്തിൽ മൂന്ന് റീച്ചുകളായാണ് മലയോര ഹൈവേ യുടെ പ്രവൃത്തി നടക്കുന്നത്. അതിൽ ആദ്യം നിർമാണം ആരംഭിച്ച കോടഞ്ചേരി -–- കക്കാടംപൊയിൽ റീച്ചിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലെത്തി. മലപുറം–- -കോടഞ്ചേരി റീച്ചിന്റെയും പ്രവൃത്തി ഉടൻ ആരംഭിക്കാനാവുമെന്നും എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News