എൻഫോഴ്സ്മെന്റ് ആർടിഒയുടെ വീടുകളിലും ഓഫീസിലും പരിശോധന



കോഴിക്കോട് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കണ്ണൂർ എൻഫോഴ്സ്‌മെന്റ് ആർടിഒ എ സി ഷീബയുടെ വീടുകളിലും ഓഫീസിലും വിജിലൻസ് പരിശോധന. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിൽ 125 രേഖകളും പത്തര പവൻ സ്വർണാഭരണവും പിടികൂടി. ആഭരണങ്ങൾ മഹസറിൽ രേഖപ്പെടുത്തിയ ശേഷം തിരിച്ചുനൽകി. തിങ്കൾ രാവിലെ 6.30ന് ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. കണ്ണൂർ റോഡിലെ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസ്,  ഷീബയുടെ മട്ടന്നൂരിലെ രണ്ട് വീടുകൾ, ചാവശേരിയിലെ ഹോളോ ബ്രിക്  നിർമാണ  കമ്പനി എന്നിവിടങ്ങളിൽ മുപ്പതോളം ഉദ്യോഗസ്ഥർ വിവിധ സ്ക്വാഡുകളായാണ് ഒരേ സമയം പരിശോധന നടത്തിയത്.  വിജിലൻസ് എസ് പി അബ്ദുൾ റസാഖ്, ഡിവൈഎസ്‌പി ശ്രീകുമാർ, ഇൻസ്‌പെക്ടർ സജീവ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. Read on deshabhimani.com

Related News