മന്ത്രിമാരുടെ താലൂക്ക് അദാലത്ത്‌ മെയ് 2 മുതൽ



 കോഴിക്കോട്‌ മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് അദാലത്ത്‌ ജില്ലയിൽ മെയ്‌ രണ്ടുമുതൽ നടക്കും. മെയ് രണ്ടിന് കോഴിക്കോട്, നാലിന് വടകര, ആറിന് കൊയിലാണ്ടി, എട്ടിന് താമരശേരി എന്നിങ്ങനെയാണ്  ‘കരുതലും കൈത്താങ്ങും' അദാലത്തുകൾ സംഘടിപ്പിക്കുന്നത്.  മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാജൻ, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ നേതൃത്വംനൽകും. പരാതി ഏപ്രിൽ ഒന്നുമുതൽ പത്തുവരെ താലൂക്ക് ഓഫീസിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈനായും സ്വീകരിക്കും. പരാതി നൽകുന്നയാളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ ഉൾപ്പെടുത്തണം. പരാതി സമർപ്പിച്ച്  രസീത് വാങ്ങണം.    Read on deshabhimani.com

Related News