നഴ്‌സിങ്‌ ഓഫീസറെ ഭീഷണിപ്പെടുത്തിയിട്ടില്ല; സമഗ്രാന്വേഷണം വേണമെന്ന്‌



കോഴിക്കോട്  മെഡിക്കൽ കോളേജ്‌ ഐസിയുവിലെ പീഡനസംഭവത്തിൽ  പ്രതിക്കുവേണ്ടി യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരുടെ പേര് നൽകിയ നഴ്സിങ്‌ ഓഫീസറെ ഭീഷണിപ്പെടുത്തി എന്ന പരാതി വ്യാജമാണെന്നും സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നു.   പ്രതിപക്ഷ അനുകൂല സംഘടനയായ കെഎൻജിയു ജില്ലാ ഭാരവാഹിയായ നഴ്സിങ്‌ ഓഫീസർ പി ബി അനിതയാണ് പരാതി നൽകിയത്‌. അവരുടെ ജോലിസമയത്താണ്‌ നഴ്സിങ്‌ ഓഫീസറുടെ അനുമതിയില്ലാതെ ആരോപിതർ യുവതിയെ സമീപിച്ചത്‌. അതിന് സാഹചര്യം സൃഷ്ടിച്ച നഴ്സിങ്‌ ഓഫീസർക്കെതിരെയും നടപടി വന്നേക്കും എന്നതിനാലാണ്‌ മുൻകൂട്ടി പരാതിയുമായി എത്തിയതെന്നാണ്‌ പറയപ്പെടുന്നത്‌. അനിതയുമായി ഈ വിഷയം സംസാരിക്കുകയോ ചർച്ചചെയ്യുകയോ ചെയ്തിട്ടില്ലന്ന് എൻജിഒ യൂണിയൻ വ്യക്തമാക്കി.   മെഡിക്കൽ കോളേജിലുണ്ടായ മാതൃകാപരമായ നേട്ടങ്ങൾ ഇകഴ്ത്തിക്കാണിക്കാൻ യുഡിഎഫ് നേതൃത്വത്തിൽ കുറേ നാളായി ശ്രമം നടക്കുകയാണ്‌. ശസ്‌ത്രക്രിയക്ക്‌ വിധേയയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ ജയിലിൽ അടച്ചതടക്കം അതിവേഗ നടപടിയാണുണ്ടായത്‌. അതിനുശേഷമാണ് ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതി വരുന്നത്.  ഇതിലും അഞ്ച്‌ പേർക്കെതിരെ സസ്പെൻഷനും ജാമ്യമില്ലാ വകുപ്പിൽ കേസുമെടുത്തു. ഇവിടെയൊക്കെ രാഷ്ടീയ മുതലെടുപ്പിന് യുഡിഎഫ്‌ ശ്രമിച്ചിരുന്നു. നടപടി സ്വീകരിക്കുന്ന ഘട്ടത്തിലാണ്‌ കോൺഗ്രസുകാർ  ഐസിയുവിലെ രോഗികളെ പരിചരിക്കാൻ പോലുംഅനുവദിക്കാതെ  വൈസ് പ്രിൻസിപ്പൽ ഡോ.കെ ജി സജീത്ത് കുമാറിനെ രണ്ടുമണിക്കൂറോളം ബന്ദിയാക്കിയത്‌.  അതിനെതിരെ ഡോക്ടർ പൊലീസിൽ പരാതിനൽകി.സർവീസ് ചട്ടം ലംഘിച്ച് നഴ്സിങ്‌ ഓഫീസർ സ്വീകരിച്ച നടപടികളും ഇരയെ സ്വാധീനിക്കാനുള്ള ശ്രമം നടന്നത്‌ തന്റെ ജോലി സമയത്താണ് എന്നതിനാലും നടപടി വരുമെന്ന ഭയത്താലാണ്‌,  ആശുപത്രിയിലെ ദൗർഭാഗ്യകരമായ സംഭവത്തിൽ എൻജിഒ യൂണിയനെ ഉൾപ്പെടുത്തി പുകമറ സൃഷ്ടിക്കാൻ പരാതിക്കാരി ശ്രമിക്കുന്നത്‌ എന്നാണ്‌ ജീവനക്കാർ പറയുന്നത്‌. Read on deshabhimani.com

Related News