വീണ്ടെടുത്തു ജലനാഡി

കോഴിക്കോട് നോർത്ത് ഏരിയയിൽ കനോലി കനാൽ ശുചീകരണം എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു


വെസ്റ്റ്ഹിൽ നാടും യുവതയും വനിതകളും കർഷകസംഘത്തോടൊപ്പം കൈകോർത്തപ്പോൾ കാടുംപടലും മൂടിക്കിടന്ന കുറ്റ്യാടി കനാലിന്റെ 15 കിലോമീറ്ററോളം ദൂരം കോഴിക്കോട് നോർത്ത് ഏരിയയിൽ നീരൊഴുക്കിന്‌ തയ്യാറായി. സ്ത്രീകളും യുവാക്കളും തൊഴിലുറപ്പുതൊഴിലാളികളും വയോധികരുമടക്കം ആയിരത്തോളം വളന്റിയർമാരാണ് റിപ്പബ്ലിക് ദിനത്തിൽ നാടിന് വെള്ളമെത്തിക്കുന്ന  കനാലിന്റെ മാലിന്യനീക്കത്തിൽ പങ്കാളികളായത്. 15 കേന്ദ്രങ്ങളിലായാണ് ശുചീകരണം നടത്തിയത്. കർഷകത്തൊഴിലാളികൾ, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, കുടുംബശ്രീ പ്രവർത്തകർ, റസിഡന്റ്‌സ് അസോസിയേഷൻ, ക്ലബ്ബുകൾ, തൊഴിലാളിസംഘടനാ പ്രവർത്തകരെ കൂടാതെ വിവിധ രാഷ്ട്രീയപ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി.  എടക്കരയിൽ സിപിഐ എം സംസ്ഥാനക്കമ്മിറ്റിയംഗം എ പ്രദീപ്കുമാർ ഏരിയാതല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസൻ അധ്യക്ഷനായി.  അന്നശേരിയിൽ സിപിഐ എം ജില്ലാക്കമ്മിറ്റിയംഗം ടി വി നിർമ്മലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള അധ്യക്ഷയായി.  പുതിയങ്ങാടിയിൽ ഏരിയാപ്രസിഡന്റ്‌ ടി മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ സി ശങ്കരനാരായണൻ അധ്യക്ഷനായി.  കുണ്ടൂപ്പറമ്പിൽ കൗൺസിലർ എം വരുൺഭാസ്‌കർ ഉദ്ഘാടനം ചെയ്തു. സി ബൈജു അധ്യക്ഷനായി. കണ്ണാടിക്കലിൽ സിപിഐ എം ജില്ലാക്കമ്മിറ്റിയംഗം ഇ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അധ്യക്ഷനായി.  വേങ്ങേരിയിൽ കൗൺസിലർ പി നിഖിൽ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാക്കമ്മിറ്റിയംഗങ്ങളായ ബാബു പറശ്ശേരി, സി ബാലു, ഭക്തവത്സലൻ, എം രാധാകൃഷ്ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി. Read on deshabhimani.com

Related News