ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ 
ബിജെപി ആക്രമണം

പരിക്കേറ്റ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിനെ സിപിഐ എം നേതാക്കൾ 
സന്ദർശിക്കുന്നു


ചെറൂപ്പ  ചെറൂപ്പ ഹെൽത്ത് സെന്ററിൽ ബിജെപി  ആക്രമണം. മർദനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിന്‌ പരിക്കേറ്റു. മാവൂർ തീർത്ഥക്കുന്ന് പ്രദേശത്തെ കുഴിമന മൂത്തോറന്റെ മകൻ ആനന്ദിന്റെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. പ്രജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  അയൽവാസിയുടെ സെപ്റ്റിക് ടാങ്കിൽ നിന്നും മാലിന്യം കലരുന്നു എന്ന് കുഴിമന മൂത്തോറന്റെ കുടുംബം പരാതി നൽകിയിരുന്നു. ഇത്‌ അന്വേഷിക്കാൻ ചെറൂപ്പ ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.  പരാതിക്കാർ വെള്ളത്തിന്റെ സാമ്പിൾ എടുക്കാൻ സമ്മതിച്ചില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.  ഹെൽത്ത് ഇൻസ്പെക്ടറുടെ പരാതിയിൽ ആനന്ദിനെതിരെ മാവൂർ പൊലീസ്‌ കേസെടുത്തു.  ആരോഗ്യപ്രവർത്തകരുടെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും , ഓഫീസിൽ കയറി ആക്രമിച്ചതിനും 2021ലെ  കേരള   പകർച്ചവ്യാധി നിയന്ത്രണ  നിയമപ്രകാരമാണ്‌ കേസ്. ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിനെ സിപിഐ എം മാവൂർ ലോക്കൽ സെക്രട്ടറി ഇ എൻ പ്രമനാഥൻ, ചെറൂപ്പ ലോക്കൽ സെക്രട്ടറി എൻ ബാലചന്ദ്രൻ , ആറാം വാർഡ് മെമ്പർ എ പി മോഹൻദാസ്  എന്നിവർ സന്ദർശിച്ചു.  Read on deshabhimani.com

Related News