കലാമാമാങ്കത്തിന് 
നാളെ അരങ്ങുണരും

വടകരയിൽ റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന 
രചനാ മത്സരത്തിൽനിന്ന്


വടകര  കടത്തനാടിൽ ഇനി നാലുനാൾ കലയുടെ മാമാങ്കം. 61ാമത്  ജില്ലാ സ്കൂൾ കലോത്സവത്തിന് വടകര ഒരുങ്ങി. രചനാ മത്സരങ്ങൾ ശനിയാഴ്ച വൈകിട്ടോടെ പൂർത്തിയായി. തിങ്കളാഴ്ച മുതൽ വാശിയേറിയ സ്‌റ്റേജിന മത്സരങ്ങൾ അരങ്ങേറും.  കഥാരചന, കവിതാരചന, ചിത്രരചന, സംസ്കൃതോത്സവം, അറബി സാഹിത്യോത്സവം, ഉറുദു വിഭാഗങ്ങളിലെ വിവിധ രചനകൾ, ക്വിസ് തുടങ്ങിയ മത്സരങ്ങൾ പൂർത്തിയായി. കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി 8000–-ത്തിലധികം വിദ്യാർഥികൾ മാറ്റുരയ്ക്കും. ശനിയാഴ്ച സെന്റ്‌ ആന്റണീസ് ഗേൾസ് ഹൈസ്കൂൾ, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വേദികൾ. കലോത്സവത്തിന് മാറ്റുകൂട്ടി ഗ്രീൻ പ്രോട്ടോകോൾ പാലിക്കാൻ വല്ലം മടയൽ മത്സരം നടന്നു.  തിങ്കൾ രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെന്റ്‌ ആന്റണീസ് എച്ച്എസിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് കലോത്സവം ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനം ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ചിന് കെ മുരളീധരൻ എംപിയും ഉദ്ഘാടനം ചെയ്യും. 19 വേദികളിലായിട്ടാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുക.  കലോത്സവ നഗരിയിൽ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ മെഡിക്കൽ സംഘങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.  വടകര  കടത്തനാടിൽ ഇനി നാലുനാൾ കലയുടെ മാമാങ്കം. 61ാമത്  ജില്ലാ സ്കൂൾ കലോത്സവത്തിന് വടകര ഒരുങ്ങി. Read on deshabhimani.com

Related News