സിക: ഉറവിട നശീകരണ 
പ്രവർത്തനങ്ങൾ ഊർജിതം



കോഴിക്കോട്‌ ജില്ലയിൽ സിക വൈറസ്‌ സ്ഥിരീകരിച്ചതോടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ആരോഗ്യ വിഭാഗം ഊർജിതമാക്കി. കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റെ സമീപം താമസിക്കുന്ന യുവതിയ്‌ക്കാണ്‌ വൈറസ്‌ബാധ കണ്ടത്‌. ഇവർ ബംഗളൂരുവിൽ കഴിയവയെ ആണ്‌ ലക്ഷണങ്ങൾ തുടങ്ങിയതെന്നതിനാൽ ഉറവിടം സംബന്ധിച്ച്‌ ഇവിടെ വലിയ ആശങ്കകളില്ല. എങ്കിലും കരുതലെന്നോണം ആരോഗ്യ വകുപ്പ്‌  ഈ പ്രദേശത്ത്‌ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഒക്‌ടോബർ 30ന്‌ വയനാട്ടിൽ ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത യുവതിയും ഭർത്താവും 31ന്‌ ബംഗളൂരുവിലേക്ക്‌ പോയതാണ്‌. ഈ മാസം നാലിനാണ്‌ ലക്ഷണങ്ങൾ കണ്ടത്‌. അവിടെ ചികിത്സ തേടിയെങ്കിലും അസ്വസ്ഥതകൾ മാറാത്തതിനാൽ 15ന്‌ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിലെത്തി. തുടർന്നുള്ള പരിശോധനയിലാണ്‌ സിക സ്ഥിരീകരിച്ചത്‌. യുവതിയുടെ കുടുംബാംഗങ്ങൾക്കോ കൂടെയുണ്ടായിരുന്നവർക്കോ വൈറസ്‌ ബാധയില്ല.  സോണൽ എന്റമോളജി യൂണിറ്റും ജില്ലാ പ്രാണി നിയന്ത്രണ യൂണിറ്റും നടത്തിയ പഠനത്തിൽ ഈഡിസ് ആൽബൊ പിക്റ്റസ് വർഗത്തിൽപെട്ട കൊതുകുകളെയാണ് ഈ പ്രദേശത്ത് കണ്ടെത്താനായത്. ഫോഗിങ്‌ ഉൾപ്പെടെ കൊതുകുകകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്‌.  Read on deshabhimani.com

Related News