കർഷക സമരത്തിന്‌ ഒരാണ്ട്‌: 
പ്രതിഷേധ കൂട്ടായ്മ

കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളി ഐക്യദാർഢ്യം നരിക്കുനിയിൽ 
സി മോഹനൻ ഉദ്ഘാടനംചെയ്യുന്നുകേന്ദ്ര സർക്കാരിനെതിരെ തൊഴിലാളി ഐക്യദാർഢ്യം നരിക്കുനിയിൽ 
സി മോഹനൻ ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട്‌ കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ ജില്ലയിൽ  ഏരിയാ കേന്ദ്രങ്ങളിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. എൽഐസി പരിസരത്ത്‌ ചേർന്ന കൂട്ടായ്മ കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ ഉദ്‌ഘാടനം ചെയ്തു. എൻസിപി കിസാൻസഭ ജില്ലാ സെക്രട്ടറി  സി പി അബ്ദുറിമാൻ അധ്യക്ഷനായി.  സംയുക്ത കർഷക സംഘടനകളെ പ്രതിനിധീകരിച്ച്‌ കെ സുരേഷ്‌ കുമാർ, ഇ കെ വർഗീസ്‌, പി ടി ആസാദ്‌, ഇ ബേബിവാസൻ, ടി വി വിജയൻ, പിങ്കി പ്രമോദ്‌, പി കെ സന്തോഷ്‌, എം എം പത്മാവതി, പി ഉഷാദേവി, ആഷിക്‌ വിശ്വാസ്‌, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. കവിതാ അവതരണം, നാടകാവതരണം എന്നിവയും നടന്നു. ഡിവൈഎഫഐ, സിഐടിയു  പ്രവർത്തകർ  കൂട്ടായ്‌മയ്ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രകടനം നടത്തി. നരിക്കുനി  കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ  ജനവിരുദ്ധനയങ്ങൾക്കെതിരെയും കർഷകരുടെ ഐതിഹാസിക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സിഐടിയു നേതൃത്വത്തിൽ കക്കോടി ഏരിയയിൽ സമരം സംഘടിപ്പിച്ചു. നരിക്കുനി പോസ്റ്റാഫീന് മുമ്പിൽ ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി മോഹനൻ ഉദ്‌ഘാടനം ചെയ്തു. ടി പി ബാലൻ അധ്യക്ഷനായി. ടി കെ രാജൻ, ബി അനിൽകുമാർ,   വി കെ പ്രമോദ്, പി അബ്ദുൾ കരിം  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News