കുഞ്ഞുങ്ങൾക്ക്‌ ആഹാരമില്ലെങ്കിലും കോർപറേറ്റുകൾക്ക്‌ കേന്ദ്ര സബ്‌സിഡി

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം 
അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു


ഒഞ്ചിയം രാജ്യത്തെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കാൻപോലും ഫണ്ടനുവദിക്കാതെ കോർപറേറ്റുകൾക്ക് തടിച്ചു കൊഴുക്കാൻ സബ്സിഡി നൽകുകയാണ് കേന്ദ്ര സർക്കാരെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ പി കെ ശ്രീമതി പറഞ്ഞു. അസോസിയേഷൻ ഒഞ്ചിയം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച്‌ നാദാപുരം റോഡ് വാഗ്ഭടാനന്ദ പാർക്കിൽ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി ഒരു നിയമവും നടപ്പാക്കാൻ കേന്ദ്ര ഭരണാധികാരികൾക്ക് താൽപ്പര്യമില്ല.  സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനുള്ള കോടാലിക്കൈയായി ഗവർണർ മാറിയെന്നും അവർ പറഞ്ഞു.  ഏരിയാ പ്രസിഡന്റ് ഷൈജി പ്രമോദ് അധ്യക്ഷയായി. ഏരിയാ സെക്രട്ടറി കെ വി ലേഖ, വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ പി ഗിരിജ, കെ എസ് പ്രേമകുമാരി, ആലീസ് വിനോദ്. കെ പി റീത്ത എന്നിവർ സംസാരിച്ചു. ബീന പറമ്പത്ത് സ്വാഗതം പറഞ്ഞു. മടപ്പള്ളിയിൽനിന്ന്‌ ആരംഭിച്ച  വനിതാ പ്രകടനം വാഗ്ഭടാനന്ദ പാർക്കിലെ മല്ലുസ്വരാജ്യം നഗറിൽ സമാപിച്ചു. തുടർന്ന്‌ വില്ലേജ് കമ്മിറ്റികൾ കലാപരിപാടി അവതരിപ്പിച്ചു. Read on deshabhimani.com

Related News