3 വർഷമായ 
വില്ലേജ്‌ ഓഫീസ്‌ 
ജീവനക്കാർക്ക്‌ സ്ഥലം മാറ്റം



കോഴിക്കോട്‌ ഒരേ വില്ലേജ്‌ ഓഫീസിൽ മൂന്നുവർഷമായി തുടരുന്ന വില്ലേജ് അസിസ്റ്റന്റ്‌, വില്ലേജ്‌ ഫീൽഡ്‌ അസിസ്റ്റന്റ്‌ ജീവനക്കാരെ സ്ഥലം മാറ്റാൻ ഉത്തരവ്‌. ലാൻഡ്‌ റവന്യു കമീഷണറുടെ ഉത്തരവ്‌ അടിയന്തര പ്രാബല്യത്തോടെ നടപ്പാക്കാനാണ്‌ നിർദേശം.  അതത്‌ സ്‌റ്റേഷനുകളിലെ മറ്റ്‌ ഓഫീസുകളിലേക്ക്‌ നിയമനം നൽകണം. മാറ്റി നിയമിക്കുമ്പോൾ നേരത്തെ ജോലിചെയ്‌ത ഓഫീസുകളിൽ നിയമിക്കരുതെന്നും നിർദേശമുണ്ട്‌. വില്ലേജ്‌  ഓഫീസുകൾ അഴിമതിരഹിതമാക്കുന്നതിന്റെ ഭാഗമായാണ്‌ നടപടി. ഈ കേഡറിലെ ജീവനക്കാരുടെ സ്ഥലംമാറ്റ മാർഗരേഖ ഉടൻ പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ പറയുന്നു. Read on deshabhimani.com

Related News