മുൻ മേയർ അഡ്വ. എ ശങ്കരൻ അന്തരിച്ചു



കോഴിക്കോട്‌ മുൻ മേയർ കക്കട്ടിൽ ആയാടത്തിൽ അഡ്വ. എ ശങ്കരൻ (84) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ വ്യാഴം രാവിലെയായിരുന്നു  മരണം.  നഗരത്തിലെ രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ സജീവമായിരുന്ന ശങ്കരൻ,  കോർപറേഷൻ മേയർ, മരാമത്ത്‌ സമിതി അധ്യക്ഷൻ എന്നീ പദവികളിലിരിക്കെ നഗര വികസനത്തിന്‌ ശ്രദ്ധേയമായ ഇടപെടൽ നടത്തി.       കെ എസ് യുവിലൂടെയാണ്   രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. പിന്നീട്‌ കോൺഗ്രസ്‌ എസിന്റെ ഭാഗമായി ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടു. തൊഴിലാളി സംഘടനയായ ഐഎൻഎൽസി  സംസ്ഥാന പ്രസിഡന്റ്‌,  കോൺഗ്രസ്‌ എസ്‌ ജില്ലാ പ്രസിഡന്റ്, എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം, കലിക്കറ്റ്‌ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചു.  1983 ഒക്ടോബറിലാണ്‌  മേയറായി ചുമതലയേറ്റത്‌.  ആ വർഷം   പാരീസിൽ നടന്ന ലോക മേയർ സമ്മേളനത്തിലും പങ്കെടുത്തു.         രാമാശ്രമം ട്രസ്റ്റ് സെക്രട്ടറി, വാഗ്ഭടാനന്ദ ട്രസ്റ്റ് ട്രസ്‌റ്റി, സുകുമാർ അഴിക്കോട് ട്രസ്റ്റ് വൈസ്‌ ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.    സംസ്‌കാരം നടത്തി.  ഭാര്യ: ലളിത. മക്കൾ : ആദർശ് ശങ്കർ(പ്ലാന്റർ), അഭിലാഷ് ശങ്കർ (പിആർഒ,-യുഎൽസിസിഎസ്‌). മരുമക്കൾ: രാജലക്ഷ്‌മി, ആരതി. Read on deshabhimani.com

Related News