സ്‌കൂൾ പാചക തൊഴിലാളി ധർണ



  കോഴിക്കോട്‌  സ്‌കൂൾ പാചക തൊഴിലാളികൾ ഡിഡിഇ ഓഫീസിന്‌ മുന്നിൽ ധർണ നടത്തി. സ്‌കൂൾ അടച്ചിട്ട എപ്രിൽ, മെയ്‌ മാസങ്ങളിലെ അലവൻസ്‌ വിതരണംചെയ്യുക, ശമ്പള വർധന കൊടുത്തുതീർക്കുക, അധ്വാനഭാരം കുറക്കാൻ 250 കുട്ടികൾക്ക്‌ ഒരു തൊഴിലാളി എന്ന രീതിയിൽ ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സ്‌കൂൾ പാചക തൊഴിലാളി ഫെഡറേഷൻ(സിഐടിയു)പ്രസിഡന്റ്‌ വി പി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. കെ പുഷ്‌പ അധ്യക്ഷയായി. കെ അനിൽ, കെ കെ രാഘവൻ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി സോമൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News