നൊച്ചാട് കൃഷിഭവൻ ആഴ്ചച്ചന്ത ആരംഭിച്ചു



പേരാമ്പ്ര  നൊച്ചാട് പഞ്ചായത്ത് കൃഷിഭവൻ മുളിയങ്ങലിൽ  ആഴ്ചച്ചന്ത തുടങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു. കർഷകർ ഉൽപ്പാദിപ്പിക്കുന്ന നാടൻ പച്ചക്കറിയാണ് വിപണനം ചെയ്യുന്നത്. ശോഭന വൈശാഖ് അധ്യക്ഷയായി. അശ്വതി ഹർഷൻ പദ്ധതി വിശദീകരിച്ചു.  കെ ശ്രീധരൻ, ഷിജി കൊട്ടാരക്കൽ എന്നിവർ സംസാരിച്ചു. ദീപ നാറാണത്ത് സ്വാഗതവും ദൃശ്യ  നന്ദിയും പറഞ്ഞു. എല്ലാ ബുധനാഴ്ചയും ചന്ത പ്രവർത്തിക്കും.   Read on deshabhimani.com

Related News