സംസ്ഥാനത്ത് 
വിലക്കയറ്റമില്ല: മന്ത്രി ജി ആർ അനിൽ



കോഴിക്കോട്  സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് മന്ത്രി ജി ആർ അനിൽ. തക്കാളിയും  പട്ടാണിക്കടലയുമടക്കം ചുരുക്കം ചില സാധനങ്ങൾക്ക്‌ വിലകയറിയത് ശരിയാണ്.       അത് അവിടത്തെ കാലാവസ്ഥയും ഉൽപ്പാദനവുമായി ബന്ധപ്പെട്ടാണ്. അരിയടക്കം മറ്റ് നിത്യോപയോഗ സാധനങ്ങൾക്കൊന്നും വില കയറിയിട്ടില്ല. വില കൂടാനിടയായത്‌ കേന്ദ്രസർക്കാരിന്റെ നയങ്ങളാണ്‌.       സൗജന്യങ്ങളെല്ലാം വെട്ടിക്കുറക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.  സംസ്ഥാനത്ത് വെട്ടിക്കുറച്ച ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് രേഖാമൂലം കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. Read on deshabhimani.com

Related News