നാടകട്രൂപ്പുമായി ഒരു നാട്‌

സ്വാതി തിയറ്റേഴ്സിന്റെ ഇവൻ രാധേയൻ നാടകത്തിൽനിന്നൊരു ഭാഗം


കൊയിലാണ്ടി ഒരു നാട്ടിൻപുറത്തിന്റെ നാടകസ്വപ്നം ഒരു ട്രൂപ്പായി മാറുക. നാടകത്തിൽ തൽപ്പരരായ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവർ നാടകപ്രവർത്തകരായി മാറുക. രചനയും സംവിധാനവും നടനവും അണിയറ പ്രവർത്തനവുമെല്ലാം ചേർന്ന് സ്ഥിരം നാടകവേദിയായി മാറുക. ചുരുങ്ങിയകാലംകൊണ്ട് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി വേദികളിൽ നാടകമവതരിപ്പിക്കുക –- ഒരു നാടകഗ്രാമത്തിന്റെ കഥയാണിത്‌. കീഴരിയൂർ നടുവത്തൂരിലെ സ്വാതി തിയറ്റേഴ്സ്, കോഴിക്കോട് പ്രൊഫഷണൽ നാടകരംഗത്ത് ഇന്ന് അറിയപ്പെടുന്ന ട്രൂപ്പായതിനുപിന്നിൽ ആ ഗ്രാമത്തിലെ നിരവധി വീടുകളുടെ പ്രയത്നമുണ്ട്. 2018ൽ വിഷകണ്ഠൻ നാടകത്തോടെയായിരുന്നു ട്രൂപ്പിന്റെ അരങ്ങേറ്റം. തൊട്ടടുത്ത വർഷം ഇവൻ രാധേയൻ. കോവിഡ്‌ കാലത്ത് ഉത്സവങ്ങൾക്ക് താഴ് വീണപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്ത ഇരുപതോളം വേദികൾ നഷ്ടമായി. എന്നിട്ടും കളിച്ചത് നൂറുകണക്കിന് വേദികളിൽ. വിവിധ വകുപ്പുകളിൽനിന്ന്‌ വിരമിച്ചവരും വിദ്യാർഥികളും കൂലിവേല ചെയ്യുന്നവരും സ്വാതി നാടക കൂട്ടായ്മയിലുണ്ട്. സർക്കാർ സർവീസിലുള്ളവരും മുൻകൂർ അനുമതിയോടെ നാടകത്തിൽ വേഷമിടുന്നുണ്ട്.  കർണന്റെ ജീവിത കഥ പറയുന്ന ഇവൻ രാധേയൻ പുരാണ കഥയെ വർത്തമാന സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെടുത്തിയ നാടകമാണ്. 2022ൽ ശ്രീകൃഷ്ണ കഥയിലെ പ്രധാന ഏടുകൾ ഉൾപ്പെടുത്തി കൃഷ്ണായനം എന്ന പേരിൽ പുതിയ നാടകം പുറത്തിറക്കി. രവി എടത്തിൽ രചനയും ശിവപ്രസാദ് ശിവപുരി സംവിധാനവും നിർവഹിച്ച നാടകത്തിന്റെ ഗാനങ്ങൾ നിധീഷ് നടേരിയുടെതാണ്. ആലാപനം കാവുംവട്ടം വാസുദേവൻ, കീർത്തന ശബരീഷ്. ചമയം പൂക്കാട് കലാലയത്തിലെ പ്രശാന്ത്, ബിജു എന്നിവരും രംഗപടം ശശി കോട്ടുമാണ്.  Read on deshabhimani.com

Related News