വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം

നോർത്ത് കാരശേരിയിൽ വെളിച്ചെണ്ണ മില്ലിലെ കൊപ്ര ചേവിന് തീപിടിച്ചപ്പോൾ


മുക്കം നോർത്ത് കാരശേരിയിൽ  വെളിച്ചെണ്ണ കമ്പനിയിലെ കൊപ്ര ചേവിന് തീപിടിച്ചു. സലിം ചോനോത്തിന്റെ ഉടമസ്ഥതയിലുള്ള സി എം ഫ്ലോർമിൽ ആൻഡ് ഓയിൽ മില്ലിലെ കൊപ്ര ഡ്രയറിലാണ് ഞായർ ഉച്ചകഴിഞ്ഞ്‌  തീപിടിത്തമുണ്ടായത്‌. മേൽക്കൂരയും കൊപ്രയും കത്തിനശിച്ചു. അഗ്നിരക്ഷാ സേന വളരെ വേഗം തീ നിയന്ത്രണ വിധേയമാക്കിയതിനാൽ തൊട്ടടുത്തുള്ള വീട്ടിലേക്കും സമീപ കെട്ടിടങ്ങളിലേക്കും പടരാതെ അപകടം ഒഴിവായി. മുക്കം അഗ്നി രക്ഷാനിലയത്തിലെ അസി. സ്‌റ്റേഷൻ ഓഫീസര്‍ സി എം മുരളീധരൻ, എം സി മനോജ്, കെ നാസർ എന്നിവരുടെ നേതൃത്വത്തിലാണ്  തീ അണച്ചത്.  ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ഒ ജലീൽ, വി സലീം, നജുമുദ്ദീൻ, കെ ടി ജയേഷ്, സനീഷ് ചെറിയാൻ, നിയാസ്, രത്നരാജൻ, രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News