കൈകളിലെത്തി ക്ഷേമ പെൻഷൻ



നാദാപുരം അടച്ചുപൂട്ടൽ കാരണം വീടുകളിൽ കഴിയുന്നവർക്ക്‌ ആശ്വാസമേകി സർക്കാരിന്റെ ക്ഷേമപെൻഷൻ. പ്രതിസന്ധികാലത്ത്‌ കൈയിൽ പണമെത്തിയതിന്റെ ആഹ്ലാദത്തിലാണ്‌ ഈ നിരാലംബർ. ജോലിക്കുപോകാൻ കഴിയാതെ നിത്യ ചെലവിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയോര മേഖലയിലെ കർഷക തൊഴിലാളികൾ, പ്രായം ചെന്നവർ, ഭിന്നശേഷിക്കാർ, വിധവകൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾക്കാണ്‌ വ്യാഴാഴ്‌ച ക്ഷേമ പെൻഷൻ തുക ലഭിച്ചത്. സർവീസ് സഹകരണ ബാങ്ക്  ജീവനക്കാരാണ്  ക്ഷേമ പെൻഷൻ വീടുകളിൽ വിതരണംചെയ്യുന്നത്‌. കോവിഡ് പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വിതരണം. രണ്ടുമാസത്തെ ക്ഷേമപെന്‍ഷനാണ് ആദ്യഗഡുവായി വിതരണം ചെയ്യുന്നത്. Read on deshabhimani.com

Related News