മാനാഞ്ചിറയിലെ സത്യഗ്രഹം അവസാനിപ്പിച്ചു കർഷകസമരം പടരും;
237 ഗ്രാമകേന്ദ്രങ്ങളിലേക്ക്



കോഴിക്കോട്‌ വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌  ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള സത്യഗ്രഹം ഗ്രാമങ്ങളിലേക്ക്‌ പടരുന്നു. ജില്ലയിലെ 237 വില്ലേജ്‌, മേഖലാ കേന്ദ്രങ്ങളിൽ  ശനിയാഴ്‌ച മുതൽ സത്യഗ്രഹം ആരംഭിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ  വിവിധ യൂണിറ്റുകളിൽനിന്ന്‌ ഗ്രാമകേന്ദ്രങ്ങളിലെത്തി സത്യഗ്രഹം നടത്തും. 67 ദിവസം സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ മനാഞ്ചിറയിൽ സത്യഗ്രഹമനുഷ്‌ഠിച്ചു.  സമരപിന്തുണയുമായി നൂറുകണക്കിനാളുകളാണ്‌ രണ്ട്‌ മാസത്തിനിടെ സത്യഗ്രഹപന്തലിലെത്തിയത്‌. ‌  മാനാഞ്ചിറയിലെ അവസാന ദിവസത്തെ സത്യഗ്രഹം സമരസമിതി കൺവീനർ പി വിശ്വൻ  ഉദ്‌ഘാടനം ചെയ്‌തു. എം എം ‌ പത്മാവതി, ബാബു പറശ്ശേരി, അഡ്വ. ഇ കെ നാരായണൻ, ഇ കെ വർഗീസ്‌, ടി വി വിജയൻ, യു പി അബൂബക്കർ, കെ സത്യൻ, കെ സുരേഷ്‌കുമാർ,  കെ രമ, സി കൃഷ്‌ണൻ, ഒ ഡി തോമസ്‌, ബാലൻ അടിയോടി, ടി വി ഗിരിജ, ഗിരീഷ്‌ ജോൺ, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. സി പി അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News