തപാൽ-- ആർഎംഎസ് ജീവനക്കാരുടെ ധർണ സമാപിച്ചു



കോഴിക്കോട്‌ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട്‌ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ്‌ ആഭിമുഖ്യത്തിൽ തപാൽ ആർഎംഎസ് ജീവനക്കാർ ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിനു മുന്നിൽ നടത്തിവന്ന ത്രിദിന ധർണ സമാപിച്ചു. മൂന്നാം ദിവസത്തെ ധർണ ഓൾ ഇന്ത്യ ഇൻഷുറൻസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി പി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ വിജയകുമാർ, പി ശിവദാസൻ, ആർ ജൈനേന്ദ്രകുമാർ, രമേഷ്‌ കുമാർ, ശ്രീനിവാസൻ, കെ പി മുരളീധരൻ, എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കാസർകോട്‌ മുതൽ പാലക്കാട് വരെയുള്ള തപാൽ ഡിവിഷനുകളിലെ ജീവനക്കാരാണ് പങ്കെടുത്തത്. Read on deshabhimani.com

Related News