44 കോടി രൂപയുടെ പദ്ധതി: മന്ത്രി ശിവൻകുട്ടി

കക്കോടി പടിഞ്ഞാറ്റുംമുറി ഗവ. യുപി സ്കൂളിൽ മോഡൽ പ്രീ പ്രൈമറി വർണകൂടാരം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യുന്നു


കക്കോടി സമഗ്ര ശിക്ഷാ കേരളയുടെ ‘സ്റ്റാർസ്' പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം 440 അംഗീകൃത പ്രീപ്രൈമറി സ്‌കൂളുകൾക്ക് ആക്ടിവിറ്റി ഏരിയകൾ സ്ഥാപിക്കുന്നതിന്  44 കോടി രൂപ അനുവദിക്കാൻ അനുമതി നൽകിയതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 10 ലക്ഷം രൂപ വീതമാണ്‌ ഓരോ സ്‌കൂളുകൾക്കും. കക്കോടി പടിഞ്ഞാറ്റുംമുറി ഗവ. യുപി സ്കൂളിൽ മോഡൽ പ്രീ പ്രൈമറി ‘വർണകൂടാരം' ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.   മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. പിടിഎ ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച ഗേറ്റ്, ഇന്റർലോക്ക് പതിച്ച നടപ്പാത എന്നിവയുടെ ഉദ്ഘാടനവും മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.    ലഹരിവിരുദ്ധ ക്യാമ്പയിൻ രണ്ടാംഘട്ടം സ്കൂൾതല ക്യാമ്പയിൻ, രണ്ട്‌ മില്യൺ ഗോൾ സ്കൂൾ തല കിക്ക് ഓഫ് ഉദ്ഘാടനം എന്നിവ ചേളന്നൂർ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ നിർവഹിച്ചു.  ഓപ്പൺ സ്റ്റേജ്, ആൽത്തറ എന്നിവ കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ ഉദ്ഘാടനംചെയ്തു.  ചേളന്നൂർ ബിആർസിയുടെ ഇടപെടലിലൂടെ സമഗ്ര ശിക്ഷാ കേരളയിൽനിന്ന്‌ പ്രധാനാധ്യാപിക ടി പി ഷീജ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡോ. എ കെ അബ്ദുൾ ഹക്കീം പദ്ധതി വിശദീകരിച്ചു. ടി ടി വിനോദ്, സുജ അശോകൻ, മല്ലിക പുനത്തിൽ, കൈതമോളി മോഹനൻ, ജുമൈലത്ത് തുടങ്ങിയവർ പങ്കെടുത്തു. ടി പ്രമോദ് സ്വാഗതവും സുധാകരൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News