സിഡബ്ല്യുആർഡിഎം–വരിട്ട്യാക്കിൽ–താമരശേരി റോഡ്‌ തുടർ പ്രവൃത്തി ഉടൻ



കൊടുവള്ളി സിഡബ്ല്യുആർഡിഎം–വരിട്ട്യാക്കിൽ–താമരശേരി റോഡിന്റെ തുടർ പ്രവൃത്തി ടെൻഡർ ചെയ്‌തതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. കഴിഞ്ഞ എൽഡിഎഫ്‌ ഭരണത്തിൽ 36 കോടി രൂപ കിഫ്‌ബി മുഖേന അനുവദിച്ചു. ബിസി ടാറിങ് ഉൾപ്പെടെ റോഡിന്റെ ബാക്കി പ്രവൃത്തികൾക്കാണ് ഒമ്പത്‌ കോടി രൂപയുടെ പദ്ധതി  ടെൻഡർ ചെയ്തത്. ബാബ്സ് കൺസ്ട്രക്ഷൻസ് കാസർകോടാണ് കരാറെടുത്തത്.  നാഥ് കൺസ്ട്രക്ഷൻസിന് കരാർ നൽകി ആരംഭിച്ച റോഡ് നവീകരണം ഒന്നാംഘട്ട ടാറിങ്ങും അനുബന്ധ പ്രവൃത്തികളും മാത്രം നടത്തി കരാറുകാരൻ വീഴ്ചവരുത്തി. തുടർന്ന് ഒഴിവാക്കുകയായിരുന്നു.  ജില്ലയിൽ ഉയർന്ന നിലവാരത്തിൽ നവീകരിക്കാൻ സർക്കാർ തീരുമാനിച്ച മൂന്ന് പ്രധാന റോഡുകളിലൊന്നാണിത്. രണ്ടാംഘട്ട വികസനത്തിന് 30 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കെആർഎഫ്ബി മുഖേന ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.  കുന്നമംഗലം ജങ്ഷനിൽ  ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ റോഡ് പൂർത്തിയാകുമ്പോൾ സിറ്റിയിൽനിന്ന്‌ പനാത്തുതാഴം സിഡബ്ല്യുആർഡിഎം റോഡ് വഴി വയനാട് ഭാഗത്തേക്ക് എളുപ്പത്തിൽ പോകാൻ സാധിക്കും. Read on deshabhimani.com

Related News