തൊഴിൽ പീഡനം അവസാനിപ്പിക്കണം



കോഴിക്കോട്‌ ജെസിബി, ഹിറ്റാച്ചി, ക്രയിൻ മേഖലയിലെ തൊഴിലാളികളെ പീഡിപ്പിക്കുന്ന ഉടമ സംഘടനാ നിലപാട് അവസാനിപ്പിക്കണമെന്ന്‌ ജില്ലാ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  ഇതരസംസ്ഥാനങ്ങളിൽ നിന്നും കുടുംബ സമേതമെത്തി തൊഴിൽ ചെയ്യുന്നവരെ  പ്രാദേശികവാദം പറഞ്ഞ് ദ്രോഹിക്കുന്ന ഉടമ സംഘടനകളുടെ നിലപാട് അംഗീകരിക്കാനാവില്ല. സംസ്ഥാന നികുതി അടയ്‌ക്കാതെ ഇതരസംസ്ഥാനത്ത് നിന്ന് വാഹനം വാടകക്കെടുത്ത് തൊഴിൽ തകർക്കുന്ന ഏജന്റുമാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സി പി സുലൈമാൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പരാണ്ടി മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ജയേഷ് മുതുകാട്, ജോണി ഇടശ്ശേരി, സുരേഷ് കോട്ടോൽ, കെ വിജയരാജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News