ബ്രൗൺഷുഗറുമായി 
രണ്ടുപേർ പിടിയിൽ

ബ്രൗൺഷുഗറുമായി പിടിയിലായവർ


കോഴിക്കോട്‌ വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന ബ്രൗൺഷുഗറുമായി രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. പന്തീരാങ്കാവ്‌ വടക്കേ ചെറങ്ങോട്ട്‌ വീട്ടിൽ എം വി ഷിജു, ഒളവണ്ണ പൊക്കുന്ന്‌ തയ്യിൽത്താഴം സാക്കിർ മൻസിലിൽ മുഹമ്മദ്‌ റിജാസ്‌ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇവരിൽനിന്ന്‌ 34 പൊതികളിലായി സൂക്ഷിച്ച 2.1 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഏതാണ്ട്‌ ഒന്നരലക്ഷം രൂപ വിലയുണ്ട്‌. മുംബൈയിൽ നിന്നെത്തിക്കുന്ന ബ്രൗൺഷുഗർ നഗരത്തിലും മറ്റും വിൽപ്പന നടത്തുകയാണ്‌ ഇവരുടെ പതിവ്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്‌തു. എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ സി ശരത്‌ ബാബു, പ്രിവന്റീവ്‌ ഓഫീസർമാരായ അനിൽദത്ത്‌ കുമാർ, എം സജീവൻ, സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ കെ ഗംഗാധരൻ, ടി വി റിഷിത്ത്‌കുമാർ, എൻ കെ യോഗേഷ്‌ ചന്ദ്ര, ഡി എസ്‌ ദിലീപ്‌കുമാർ, ആർ രഞ്ജിത്ത്‌, എം ഒ റജിൻ, എം എം ബിനീഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌. Read on deshabhimani.com

Related News