അപകടക്കെണിയായി 
അനധികൃത ബസ്‌ പാർക്കിങ്‌അപകടക്കെണിയായി 
അനധികൃത ബസ്‌ പാർക്കിങ്‌

മണല്‍വയലിലെ അനധികൃത ബസ് പാര്‍ക്കിങ്


 പുതുപ്പാടി  എതിർവശത്തുനിന്നുള്ള വാഹനങ്ങൾ കാണാനാവാത്ത വിധം ടൂറിസ്‌റ്റ്‌ ബസ്‌ പാർക്കിങ്‌. പുതുപ്പാടി -വെസ്‌റ്റ്‌ കൈതപ്പൊയിൽ –- കണ്ണപ്പൻകുണ്ട്‌ റോഡിൽ മണൽവയൽ അങ്ങാടിയോട്‌ ചേർന്നാണ്‌ സ്വകാര്യ ബസ്‌ പാർക്ക്‌ ചെയ്‌തത്‌. രണ്ട്‌ വാഹനങ്ങൾക്ക്‌ കഷ്‌ടിച്ച്‌ കടന്നുപോകാൻ കഴിയുന്ന റോഡിലാണ്‌ ഇത്തരത്തിൽ അനധികൃതമായി ബസ്‌ നിർത്തിയിട്ടത്‌. ഇവിടെയുള്ള എയ്‌ഡഡ്‌ കോളേജിലേക്കും എൽപി സ്‌കൂളിലേക്കും നിരവധി വിദ്യാർഥികൾ സഞ്ചരിക്കുന്ന റോഡാണിത്‌.  രാവിലെയും സ്‌കൂളും കോളേജും വിടുന്ന സമയങ്ങളിലും കുട്ടികൾ റോഡിന്റെ മധ്യഭാഗത്തൂടെ നടന്നാണ്‌ ഇരുഭാഗത്തേക്കും എത്തുന്നത്‌. ബസ്‌ ഇവിടുന്ന്‌  മാറ്റാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ധിക്കാരത്തോടെയാണ്‌ ബസ്സുടമ പെരുമാറുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന്‌ ബസ്‌ മാറ്റാൻ നേരത്തേ പൊലീസ്‌ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ചില പൊലീസുകാരെ സ്വാധീനിച്ചാണ്‌ ഉടമ ബസ്‌ ഇവിടെ പാർക്ക്‌ ചെയ്യുന്നതെന്ന്‌ നാട്ടുകാർ ആരോപിച്ചു. Read on deshabhimani.com

Related News