ജീവനക്കാരും അധ്യാപകരും ഐക്യദാർഢ്യ സദസ്സ്‌ നടത്തി

കർഷകസമരത്തിന് പിന്തുണയുമായി അധ്യാപകരും ജീവനക്കാരും മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരത്ത്‌ 
സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ്‌ സിദ്ധാർത്ഥൻ ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട്‌  ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരും അധ്യാപകരും ഐക്യദാർഢ്യ സദസ്സ്‌ നടത്തി. ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സും അധ്യാപക- സർവീസ്‌ സംഘടനാ സമരസമിതിയും ചേർന്ന്‌ ഒരുക്കിയ സദസ്സ്‌‌ ജില്ലയിൽ 13 കേന്ദ്രങ്ങളിൽ നടന്നു.        എൻജിഒ ക്വാർട്ടേഴ്സിന്‌ മുന്നിൽ നടന്ന സദസ്സ്‌ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാജചന്ദ്രൻ ഉദ്ഘാടനംചെയ്തു. താമരശേരിയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി എം സജീന്ദ്രൻ, വില്യാപ്പള്ളിയിൽ എൻജിഒ യുണിയൻ ജില്ലാ സെക്രട്ടറി പി സത്യൻ, ബാലുശേരിയിൽ കെഎസ്ടിഎ സംസ്ഥാന എക്സി.അംഗം വി പി രാജീവൻ, കാക്കൂരിൽ കെജിഒഎ  വൈസ് പ്രസിഡന്റ്‌ പി പി സുധാകരൻ, കോഴിക്കോട് പുതിയ സ്റ്റാൻഡിൽ കെജിഒഎഫ് സംസ്ഥാന സെക്രട്ടറി എ കെ സിദ്ധാർഥൻ, മുളിയങ്ങലിൽ എകെഎസ്ടിയു ജില്ലാ സെക്രട്ടറി ബിജു, മോഡേൺ ബസാറിൽ കെജിഎൻഎ ജില്ലാ  വൈസ് പ്രസിഡന്റ്‌ കെ പി ഷീന,   വടകര കോട്ടപ്പറമ്പിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി ബി മധു, പെരുവയലിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ ജയപ്രകാശ്‌, കല്ലാച്ചിയിൽ എൻജിഒ യുണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഹംസ കണ്ണാട്ടിൽ, കൊയിലാണ്ടിയിൽ കെഎംസിഎസ്‌യു സംസ്ഥാന സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ,  മുക്കത്ത് പിഎസ്‌സിഇയു സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി സി ഷെറീന എന്നിവർ ഉദ്‌ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ വി സാഹിർ, അനിൽ ചുക്കോത്ത്, സജീഷ് നാരായണൻ, പി രാജീവൻ, എൻ പി മുസ്തഫ, അബ്ദുൾ ജലീൽ, സിന്ധുരാജൻ, പി എസ് സ്മിജ, റാം മനോഹർ, എസ് സുലൈമാൻ, പി സി ഷജീഷ് കുമാർ, ബാബു ആനവാതിൽക്കൽ, സതീശൻ   എന്നിവർ   സംസാരിച്ചു. Read on deshabhimani.com

Related News