അപവാദ പ്രചാരണം: വി ആർ സുധീഷ്‌ വക്കീൽ നോട്ടീസ് അയച്ചു



കോഴിക്കോട്  സമൂഹമാധ്യമങ്ങളിൽ  അപവാദപ്രചാരണം നടത്തിയെന്ന്‌ കാണിച്ച്‌ സാഹിത്യകാരൻ വി ആർ സുധീഷ്‌ യുവപ്രസാധകക്ക് വക്കീൽ നോട്ടീസയച്ചു. തെറ്റായ ആരോപണങ്ങൾ പിൻവലിച്ച് സമൂഹ മാധ്യമങ്ങളിലൂടെ 15 ദിവസത്തിനുള്ളിൽ മാപ്പുപറയണം. 25 ലക്ഷം രൂപ  മാനനഷ്ടമായി  നൽകണമെന്നും അഡ്വ.പി രാജേഷ് കുമാർ മുഖേന നൽകിയ വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. ‘അല്ലിയാമ്പൽ കടവ്’ എന്ന തന്റെ പുസ്തകത്തിന്റെ റോയൽറ്റി എഗ്രിമെന്റ്‌ വേണമെന്ന്  ആവശ്യപ്പെട്ടതാണ് അപവാദ പ്രചാരണത്തിന് കാരണമെന്നും നോട്ടീസിൽ  പറയുന്നു. Read on deshabhimani.com

Related News