കോരപ്പുഴ ഡ്രഡ്ജിങ്‌: ബണ്ട് കെട്ടൽ 
വേഗത്തിലാക്കും



കോഴിക്കോട്‌ കോരപ്പുഴ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട റിങ്‌ ബണ്ട് കെട്ടൽ വേഗത്തിലാക്കും.   പ്രവൃത്തി അവലോകനം ചെയ്യാൻ  കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ  മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശാനുസരണമാണ്‌  തീരുമാനം.  അഴിമുഖത്ത് കൂട്ടിയിട്ട മണ്ണ്‌ നീക്കുന്നതിനായി 10 ദിവസത്തിനുള്ളിൽ വില നിശ്ചയിച്ച് റവന്യൂ വകുപ്പിന് റിപ്പോർട്ട് കൈമാറും. കാലാവസ്ഥ അനുകൂലമായാൽ സെപ്തംബറിൽ ഡ്രഡ്ജിങ്‌ ആരംഭിച്ച് 2024 മാർച്ചിൽ പൂർത്തീകരിക്കുമെന്ന് കരാറുകാരൻ ഉറപ്പ് നൽകി. റെയിൽവേ പാലം മുതൽ അഴിമുഖം വരെ അടിഞ്ഞുകൂടിയ മണലും ചളിയും നീക്കി പുഴയുടെ ഒഴുക്കും ആഴവും വീണ്ടെടുക്കാനുള്ള പ്രവൃത്തിയാണ് നടക്കാനുള്ളത്.  പ്രവൃത്തി കൃത്യമായി വിലയിരുത്താൻ മോണിറ്ററിങ് കമ്മിറ്റി യോഗം ചേരാനും  തീരുമാനമായി.  കലക്ടർ എ ഗീത, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഷാലു സുധാകരൻ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ ഫൈസൽ, അസിസ്റ്റന്റ് എൻജിനിയർ പി സരിൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News