കോഴിക്കോട്ട്‌ 28ന്‌ വീരേന്ദ്രകുമാർ അനുസ്‌മരണ റാലി



കോഴിക്കോട്‌  മുൻമന്ത്രിയും സോഷ്യലിസ്‌റ്റ്‌ നേതാവുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച്‌ എൽജെഡി നേതൃത്വത്തിൽ  28ന്‌ കോഴിക്കോട്ട്‌ അനുസ്‌മരണ റാലി നടത്തും.         വൈകിട്ട്‌ നാലിന്‌ കടപ്പുറത്ത്‌ ചേരുന്ന പൊതുസമ്മേളനം  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്‌, മന്ത്രി കെ കൃഷ്‌ണൻകുട്ടി,  ആർജെഡി നേതാവ്‌ മനോജ്‌ ഝാ തുടങ്ങിയവർ സംസാരിക്കും.      ‘ഫാസിസത്തിനെതിരെ ജനതാ മുന്നേറ്റം’ എന്ന മുദ്രാവാക്യമുയർത്തിയുള്ള റാലിയിൽ കാൽലക്ഷം പേർ അണിനിരക്കുമെന്ന്‌ എൽജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ്‌കുമാർ അറിയിച്ചു. റാലി പകൽ മൂന്നിന്‌ മുതലക്കുളത്ത്‌ നിന്നാരംഭിക്കും. 27-ന്‌ ജില്ലകളിൽ വിളംബര ജാഥ നടത്തും.  വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി കുഞ്ഞാലി, സലീം മടവൂർ, എം കെ ഭാസ്‌കരൻ, ജില്ലാ പ്രസിഡന്റ്‌ മനയത്ത്‌ ചന്ദ്രൻ, എൻ സി മോയിൻകുട്ടി, പി കിഷൻചന്ദ്‌ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News