പന്നിയേരിയില്‍ ഒറ്റയാനിറങ്ങി കൃഷി നശിപ്പിച്ചു



നാദാ പുരം  കണ്ണവം വനമേഖലയോടുചേര്‍ന്നുള്ള വിലങ്ങാട് പന്നിയേരിയില്‍ ഇറങ്ങിയ ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിച്ചു. പന്നിയേരിയിലെ മുക്കാട്ട് മാണിക്യം, ഏനിയാടന്‍ ചന്തു എന്നിവരുടെ പറമ്പിലെ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ്  നശിപ്പിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ആന   കൃഷിയിടത്തിലിറങ്ങിയത്.  കൃഷിയിടത്തിനടുത്തായുള്ള   വീടുകൾക്ക്‌ സമീപത്തുവരെ ഒറ്റയാൻ എത്തിയതായി പരിസരവാസികള്‍  പറഞ്ഞു.  തെങ്ങുകള്‍ വീഴുന്ന ശബ്ദം കേട്ടുണര്‍ന്ന സമീപവാസികൾ  ബഹളംവച്ചാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. കോളനിക്ക് സമീപത്തെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് കഴിഞ്ഞദിവസം ആനക്കൂട്ടം തമ്പടിച്ചിരുന്നു.  വനത്തില്‍ പോയി മടങ്ങിവരുന്ന പ്രദേശവാസികളാണ് ആനക്കൂട്ടത്തെ പറമ്പില്‍ കണ്ടത്. നേരത്തെ വനമേഖലകളില്‍നിന്ന് കോളനി പരിസരങ്ങളിലേക്ക് ആനകളിറങ്ങുന്നത് തടയാന്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിരുന്നെങ്കിലും കാലപ്പഴക്കവും മതിയായ സംരക്ഷണവും ഇല്ലാതെ നശിച്ചുപോവുകയായിരുന്നു. Read on deshabhimani.com

Related News