മുക്കം അഗ്നിരക്ഷാനിലയത്തിൽ ആപത് മിത്ര പരിശീലനം അവസാന ഘട്ടത്തിൽ

മുക്കം അഗ്നിരക്ഷാനിലയം ആപത് മിത്ര പരിശീലനത്തിൽനിന്ന്


മുക്കം  ദുരന്തസമയങ്ങളിലും അടിയന്തരഘട്ടങ്ങളിലും അഗ്നിരക്ഷാസേനയെ ഉൾപ്പെടെ സഹായിക്കാനും നാട്ടുകാരുടെ സഹായത്തിനുമായി മുക്കം അഗ്നിരക്ഷാസേന  സംഘടിപ്പിക്കുന്ന ആപത് മിത്ര പരിശീലന പദ്ധതി അന്തിമഘട്ടത്തിൽ. അഗ്നിരക്ഷാസേനയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. അഗ്നിരക്ഷാസേന നിലയങ്ങൾ കേന്ദ്രീകരിച്ച് 18-നും 40-നും ഇടയിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നൽകുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് 2400 രൂപ നൽകും. ഇതിനുപുറമേ അടിയന്തര പ്രതികരണ കിറ്റ്, തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് പരിരക്ഷ, സർട്ടിഫിക്കറ്റ് എന്നിവയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് ലഭ്യമാക്കും. 12 ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി റോപ്പ് റെസ്ക്യൂ, വാട്ടർ റെസ്ക്യൂ എന്നിവയിലാണ് പരിശീലനം. ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും കേന്ദ്രീകരിച്ചാണ് പ്രധാനമായും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക്   പരിശീലനം നൽകുന്നത്. അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർമാരായ പി കെ പ്രമോദ്, സി കെ മുരളീധരൻ, സീനിയർ റെസ്ക്യൂ ഓഫീസർമാരായ എം സി മനോജ്, എം സി അബ്ദുൽ ഷുക്കൂർ, ഓഫീസർമാരായ റാഷിദ് ലിജാം, മനു പ്രസാദ്, കെ ടി ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. Read on deshabhimani.com

Related News