യൂത്ത് കോൺഗ്രസുകാർക്കെതിരെ വെെസ് പ്രിൻസിപ്പൽ പരാതി നൽകി



കോഴിക്കോട്  ഐസിയുവിലെ രോഗികൾക്കുപോലും  ചികിത്സ നൽകാൻ അനുവദിക്കാതെ രണ്ട് മണിക്കൂർ തന്നെ ബന്ദിയാക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട്  മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത് കുമാർ പൊലീസിൽ പരാതി നൽകി.  ഐസിയുവിൽ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ടാണ് വ്യാഴാഴ്ച ഡോ. സജീത്ത് കുമാറിനെ പ്രിൻസിപ്പൽ ചേംബറിൽ ബന്ദിയാക്കിയത്. ഇതുസംബന്ധിച്ച പരാതി വന്ന ഉടനെ മൂന്നംഗ അന്വേഷകസംഘത്തെ നിയോഗിച്ചതായും റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ടും ഡോക്ടറെ സീറ്റിൽനിന്ന് എഴുന്നേൽക്കാൻപോലും അനുവദിക്കാതെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ തടഞ്ഞുവച്ചു. ഡിസിസി പ്രസിഡന്റ്‌ പ്രവീൺ കുമാർ, ദിനേശ് പെരുമണ്ണ, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബന്ദിയാക്കിയത്. മൂന്ന് നേതാക്കൾക്കും കണ്ടാലറിയുന്ന മുപ്പതോളം പേർക്കുമെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ്‌ മെഡിക്കൽ കോളേജ്‌ പൊലീസിൽ പരാതി നൽകിയത്‌. Read on deshabhimani.com

Related News